Uncategorized

യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ സംഘർഷം: ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം. വിദ്യാർത്ഥികളും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഹോസ്റ്റലിൽ കയറിയ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. യൂത്ത് കോൺ​ഗ്രസ് പ്രവ‍ർത്തകരും യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളും തമ്മിലുള്ള സംഘർഷം തലസ്ഥാന ന​ഗരിയിൽ തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂത്ത് കോൺ​ഗ്രസ് നടത്തിയ റസിസ്റ്റൻസ് മാർച്ചിനിടെയായിരുന്നു സംഘർഷം. യൂത്ത് കോൺ​ഗ്രസ് മാർച്ചിനിടെ ഹോസ്റ്റലിൽ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നാണ് യൂത്ത് കോൺ​ഗ്രസ് ആരോപിക്കുന്നത്. എന്നാൽ യൂത്ത് കോൺ​ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റൽ വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പ്രവർത്തർ ഹോസ്റ്റൽ വളപ്പിലേയ്ക്ക് പന്തം എറിയുകയും വിദ്യാർത്ഥികൾ കല്ലെറിയുകയും ചെയ്തതാണ് സംഘർത്തിന് കാരണമായത്. പിന്നാലെ കോളേജ് കാമ്പസിൽ കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തർ കോളേജിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘർഷം രൂക്ഷമാകുകയായിരുന്നു. ഇതേ തുടർന്നായിരുന്നു പൊലീസ് ഹോസ്റ്റലിൽ പ്രവേശിച്ചതും വിദ്യാർത്ഥികളെ ലാത്തിച്ചാർജ്ജ് ചെയ്തതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button