Uncategorized

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ച്

പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാത്ത സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദർശിനി പദ്ധതി കാരണം ദുരിതമനുഭവിക്കുന്ന ബസ് ഉടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക, ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.സമരത്തിന്റെ ആദ്യ ഘട്ടമായി ഒക്ടോബർ 14ന് ബസ് ഉടമകളും കുടുംബങ്ങളും ചേർന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. രണ്ടാം ഘട്ടമായി ഒക്ടോബർ അവസാനം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. എന്നിട്ടും സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാല ബസ് പണിമുടക്കിലേക്ക് നീങ്ങുമെന്നും, സമരത്തിനായി മറ്റ് ബസ് സംഘടനകളുടെയും പിന്തുണ തേടുമെന്നും ഹംസ എരിക്കുന്നൻ മുന്നറിയിപ്പ് നൽകി.മന്ത്രി സി പി ജോണും മുഖ്യമന്ത്രിയും തങ്ങളെ ചേർത്തുനിർത്തുമെന്ന് വാക്കാൽ മാത്രമാണ് ഉറപ്പ് നൽകിയതെന്നും, എന്നാൽ ഇതുവരെ യാതൊരുവിധ നടപടികളും സ്വീകരിച്ച് തങ്ങളെ ചേർത്തുപിടിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button