Uncategorized
ട്രഷറി–ആസൂത്രണ വകുപ്പ് സ്ഥലംമാറ്റത്തിൽ സർക്കാരിന് ആശ്വാസം; ട്രിബ്യൂണൽ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റം തടഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റങ്ങൾ പൊതു സ്ഥലം മാറ്റങ്ങളോടൊപ്പം മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നതായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവ്. കൂടാതെ, രണ്ടാഴ്ചക്കക്കം അന്തിമ സ്ഥലംമാറ്റ ലിസ്റ്റ് തയ്യാറാക്കണം എന്നും അടിയന്തരമായി സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കണം എന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത് കേരള അഡ്മിനിസ്റ്ററ്റീവ് ട്രിബൂണൽ നിയമത്തിന്റെ ചട്ടലംഘനമാണ് എന്നും സർക്കാർ അധികാരത്തിലേക്കുള്ള കടന്നു കയറ്റമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹർജി നൽകിയത്.



