Uncategorized
പണം നൽകാത്തതിന് വയോധികനെ ക്രൂരമായി മർദിച്ചു; പ്രതി ഒളിവിൽ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: ബാലുശ്ശേരിയിൽ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട് ഞാട്ടിപ്പാറ മീത്തൽ അശോകന് (63) നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അശോകനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂട്ടാലിട സ്വദേശി ബബീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബബീഷ് ഇരുനൂറു രൂപ ആവശ്യപ്പെട്ടത് നൽകാത്തതിനെ തുടർന്നാണ് അശോകനെ ക്രൂരമായി മർദിച്ചത്. പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് അശോകനെ മർദിക്കുകയും തള്ളിയിടുകയും ചെയ്യുകയായിരുന്നു. വീഴ്‌ചയിൽ തലയടിച്ച് വീണാണ് അശോകന് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബബീഷിനെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇയാൾ ഒളിലവാണ്. പ്രതിക്കായുള്ള അന്വേഷണം ബാലുശ്ശേരി പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.



