Uncategorized
തൊടുപുഴ നഗരസഭയിലെ അഴിമതി ആരോപണം; ഇടുക്കി മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ കയ്യാങ്കളി

ഇടുക്കി: ഇടുക്കി മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ കയ്യാങ്കളി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെഎംഎ ഷുക്കൂറിനെ ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞുവെച്ചു. തൊടുപുഴ നഗരസഭയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം ഉണ്ടായത്. നഗരസഭ കൗൺസിലിൽ അധ്യക്ഷയ്ക്കെതിരെ ലീഗ് കൗൺസിലർ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം ഉന്നയിച്ച സഫിയ ജബ്ബാർ തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം തുടങ്ങിയത്. സഫിയ ജബ്ബാറിനെതിരെ നടപടി സ്വീകരിച്ച ശേഷം മാത്രമേ ജില്ലാ പ്രസിഡന്‍റിനെ പുറത്തുവിടുമെന്ന് അറിയിച്ച് ഒരു വിഭാഗം നേതാക്കളും കൗൺസിലർമാരും പ്രതിഷേധിക്കുകയായിരുന്നു.



