Uncategorized
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ *സ്പോർട്സ് അരീനിയ 2k26* കായികമേള സംഘടിപ്പിച്ചു.

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ *സ്പോർട്സ് അരീനിയ 2k26* കായികമേള സംഘടിപ്പിച്ചു.. സ്കൂൾ മാനേജർ റവ.ഫാ സെബിൻ ഐക്കരത്താഴത്ത് ഉദ്ഘാടനം ചെയ്തു. അടയ്ക്കാത്തോട് ടൗണിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണത്തിൽ കഴിഞ്ഞവർഷം സബ്ജില്ലാ കായികമേളയിൽ പങ്കെടുത്ത പ്രതിഭകൾ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് മാത്യു കാരക്കാട്ട് ദീപശിഖാപ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ , സ്പോർട്സ് കൺവീനർ ജോസ് ജോസഫ്, മദർ പി.ടി.എ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. സിനി സെബാസ്റ്റ്യൻ, ജോഷി ജോസഫ്, സോളി ജോസഫ്, മഞ്ജുള അതിയടുത്ത്, ഷിൻസി തോമസ്, ജസീന്ത കെ വി, സുജ പി ഡി, നീതു വർഗീസ്, സൗമ്യ അലക്സാണ്ടർ തുടങ്ങിയവർ നേതൃത്വം നൽകി.




