24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മുൻ എംഎൽഎയും സിപിഎം നേതാവുമായ പ്രഫ. എ.നബീസ ഉമ്മാൾ അന്തരിച്ചു
Uncategorized

മുൻ എംഎൽഎയും സിപിഎം നേതാവുമായ പ്രഫ. എ.നബീസ ഉമ്മാൾ അന്തരിച്ചു


തിരുവനന്തപുരം ∙ മുൻ എംഎൽഎയും സിപിഎം നേതാവും കോളജ് അധ്യാപികയുമായിരുന്ന പ്രഫ. എ.നബീസ ഉമ്മാൾ (92) അന്തരിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ അധ്യാപികയായിരുന്ന നബീസ, നെടുമങ്ങാട് നഗരസഭ ചെയർപഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ നെടുമങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. 33 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ അധ്യാപികയായിരുന്നു.

ഭർത്താവ്: പരേതനായ എം.ഹുസൈൻകുഞ്ഞ്. മക്കൾ: റഹിം (റിട്ട.അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ), ലൈല (റിട്ട. ബിഎസ്എൻഎൽ), സലിം (കേബിൾ ടിവി), താര (അധ്യാപിക, കോട്ടൻഹിൽ ഹയർ സെക്കൻഡറി സ്കൂൾ), പരേതരായ റസിയ, ഹാഷിം. മരുമക്കൾ: ഷൈല (റിട്ട. പിആർഡി അസിസ്റ്റന്റ് ഡയറക്ടർ), സുലൈമാൻ, മുനീറ, പരേതരായ കുഞ്ഞുമോൻ, ഷീബ. ഖബറടക്കം വൈകിട്ട് അഞ്ചിന് മണക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Related posts

ഓണക്കാലത്ത് വിപണിയില്‍ അമിതവില ഈടാക്കരുതെന്ന് ജില്ലാ കലക്ടര്‍

Aswathi Kottiyoor

ജനകീയ ശുചീകരണംനടത്തി

Aswathi Kottiyoor

സ്വവർഗ വിവാഹം വ്യഭിചാരം ഉൾപ്പെടെ അരുതാത്ത ബന്ധങ്ങൾക്ക് ലൈസൻസ് ആകും: കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox