Uncategorized
യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നാളെ

കണ്ണൂർ : യു.പി.ഐ. ഇടപാടുകൾക്ക് മേൽ എം.ഡി.ആർ. ചാർജുകൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ, ബാങ്കിങ് നയങ്ങൾ ക്കെതിരേ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ 29-ന് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് രാവിലെ 10-ന് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിക്കും. ധർണ ടി.ഒ. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, ജനറൽ സെക്രട്ടറി എ.യു.രാജു, ജേക്കബ് ചോലമറ്റം, സിനോജ് മാക്സ്, ബുഷറ ചിറക്കൽ എന്നിവർ പങ്കെടുത്തു.




