Uncategorized

അഡ്ഹോക്ക് കമ്മിറ്റി യോഗം ഇന്നലെ ചേർന്നു’, താരസംഘടന ‘അമ്മ’യിൽ നിന്ന് രാജിവെച്ചവരെ തിരിച്ചെത്തിക്കുമെന്ന് രമേശ് പിഷാരടി

താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച അം​ഗങ്ങളെ തിരിച്ചെത്തിക്കുമെന്ന് നടനും പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി. അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റി യോഗം ഇന്നലെ ചേർന്നുവെന്നും സ്ഥിരം കമ്മിറ്റി താമസിയാതെ വരുമെന്നും അദ്ദേഹം ഇന്ന് കൊച്ചിയിൽ രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയുടെ സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്നും ശ്വേത മേനോൻ, അൻസിബ , മമ്മുട്ടി , മോഹലാൽ തുടങ്ങി എല്ലാവരോടും സംസാരിച്ചെന്നും രമേശ് പിഷാടരി വ്യക്തമാക്കി.കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമ്മയിൽ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിക്കൊണ്ടിരുന്നത്. ജൂൺ 21ന് പ്രസിഡന്റ് ഉൾപ്പെടെ എല്ലാ അം​ഗങ്ങളും രാജിവച്ചിരുന്നു. സംഘടനയുടെ വാർഷിക ബോഡി മീറ്റിം​ഗ് നടക്കുന്നതിനിടെ വർഷ കണക്ക് അവതരിപ്പിക്കുന്നതിലെ അപാകത വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിയൊരുക്കുകയായിരുന്നു. ഇതിനുപിന്നാലെ പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടുന്ന ഭരണസമിതി രാജിവയ്ക്കുകയും ചെയ്തു. വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായത്. നിലവിൽ രമേശ് പിഷാരടിയുടെ നേതൃത്വത്തിൽ എട്ട് പേരടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റി തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button