24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഗുണ്ടാനേതാവ് അനിൽ ദുജാനയെ പൊലീസ് വധിച്ചു
Uncategorized

യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഗുണ്ടാനേതാവ് അനിൽ ദുജാനയെ പൊലീസ് വധിച്ചു


മീററ്റ് ∙ യുപിയിൽ ഗുണ്ടാനേതാവ് അനിൽ ദുജാനയെ പൊലീസ് പ്രത്യേകസംഘം വധിച്ചു. മീററ്റിലാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വെടിയുതിർത്തെന്ന് പൊലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങി മുങ്ങിയ ദുജാനയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.പടിഞ്ഞാറൻ യുപിയിലെ കുപ്രസിദ്ധ കുറ്റവാളിയാണ് അനിൽ ദുജാന. ഇയാൾക്കെതിരെ 18 കൊലപാതകങ്ങൾ, കൊള്ളയടിക്കൽ, ഭൂമി തട്ടിയെടുക്കൽ തുടങ്ങി 62 കേസുകളുണ്ട്. ദുജാനയെ കണ്ടെത്തുന്നവർക്ക് ബുലന്ദ്ഷഹർ പൊലീസ് 25,000 രൂപയും നോയിഡ പൊലീസ് 50,000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2012 മുതൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് 2021ൽ ജാമ്യം ലഭിച്ചു. പിന്നീട് പഴയ കേസുകളിൽ ഹാജരാകാത്തതിന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

Related posts

ഗാന്ധിജിയുടെ പ്രതിമയ്ക്ക് കണ്ണട വെച്ച എസ്എഫ്ഐ നേതാവിനെ ചൂണ്ടി ഭാരത് മാതാ ലോ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു

Aswathi Kottiyoor

തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പെരുമാറ്റ ചട്ടം ലംഘിക്കുന്നതായി എൽഡിഎഫ് പരാതി

Aswathi Kottiyoor

മൂവാറ്റുപുഴയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox