Uncategorized

‘ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന താങ്ങാനാകില്ല, സാധാരണക്കാരായ പ്രവാസികള്‍ പുറത്താകും’

നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സിന്റെ പ്രീമിയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം ശക്തം. പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ മസ്‌കത്ത് കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. പ്രവാസികളുടെ ആശങ്കകളും ആവശ്യങ്ങളും അടിയന്തരമായി പരിഹരിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടടിരിക്കുന്നത്.

പ്രവാസികള്‍ക്ക് താങ്ങാനാകാത്ത വര്‍ധനയാണിതെന്നും സാധാരണക്കാരായ പ്രവാസികള്‍ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്ന് പുറത്താകുമോ എന്ന ആശങ്കയുണ്ട്. നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ വരുത്തിയ പ്രീമിയം വര്‍ധന സാധാരണക്കാരായ പ്രവാസികള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പ്രവാസി ക്ഷേമ പെന്‍ഷന്‍ തുക എത്രയും വേഗം വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെഎംസിസി ആവശ്യപ്പെട്ടു. നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ സലാലയും ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ സലാല മുഖ്യമന്ത്രി, മന്ത്രിമാര്‍, നോര്‍ക്ക സെക്രട്ടറി എന്നിവര്‍ക്ക് കത്തയച്ചു. പ്രീമിയം വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനക്ഷേമ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും പ്രസിഡന്റ് അബ്ദുള്ള മുഹമ്മദ് പറഞ്ഞു. കൂടുതല്‍ പ്രവാസികളെയും കുടുംബങ്ങളെയും ശക്തിപ്പെടുത്തണമെന്ന് പ്രവാസി വെല്‍ഫെയര്‍ സലാല വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ നെയ്യാറ്റിന്‍കരയും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button