ജനകീയ പങ്കാളിത്തത്തോടെ പേരാവൂർ പ്രൊജക്റ്റ് ബീക്കൺ ടൗണിൽ മെഗാ ശുചീകരണം സംഘടിപ്പിച്ചു.

പേരാവൂർ: പ്രൊജക്റ്റ് ബീക്കൺ ടൗണിന്റെ ഭാഗമായി തിരഞ്ഞെടുത്ത പേരാവൂർ ടൗണിൽ ഒന്നാം ഘട്ട മെഗാ ശുചീകരണം നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ മുഹൂർദ്ദീൻ മുളേരിക്കൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. അബ്ദുൽ റഷീദ്, ഷീബ ഗോപിദാസ്, റാണി ടോമി എന്നിവർ സംസാരിച്ചു.
വ്യാപാര സംഘടന നേതാക്കളായ കെ.കെ. രാമചന്ദ്രൻ, കെ.എം. ബഷീർ, അഷ്റഫ് ചെമ്പടിക്കുന്ന്, മോർണിംഗ് ഫൈറ്റേഴ്സ് ഇൻഡ്യൂറൽ അക്കാദമി മാനേജിംഗ് ഡയറക്ടർ എം.സി. കുട്ടിച്ചൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പഞ്ചായത്ത് ജനപ്രതിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ, ആശാവർക്കർമാർ, ചുമട്ടു തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.




