Uncategorized

കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു; കാസർ​ഗോഡ് പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

കാസർ​ഗോഡ് കുടുംബാരോഗ്യ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി പരാതി. പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി ലഭിച്ചത്.അസുഖബാധിതനായെത്തിയ 15 വയസുകാരൻ 3 ദിവസം കഴിച്ചത് കാലാവധി കഴിഞ്ഞ മരുന്നുകളാണ് എന്നാണ് പുറത്തുവരുന്ന വിവരം. കാൽ വിരലിന് മുറിവേറ്റേതിനെ തുടർന്നാണ് 15 വയസ്സുകാരൻ പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയത്

ഈ മാസം 16നാണ് സംഭവം. ജൂലൈയിൽ കാലാവധി കഴിഞ്ഞ മരുന്നാണ് കുട്ടിക്ക് നൽകിയത്. കാലാവധി കഴിഞ്ഞ ഡോക്സിസൈക്ലിൻ ടാബ്‌ലറ്റാണ് കുട്ടിക്ക് നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button