Uncategorized

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്-പേരാവൂര്‍ സ്വദേശിക്ക് 53,83,427 രൂപ നഷ്ടമായി.

വീണ്ടും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്, പേരാവൂര്‍ സ്വദേശിക്ക് 54 ലക്ഷം രൂപ നഷ്ടപ്പെട്ടു.
പേരാവൂര്‍ പെരുന്തോടിയിലെ പലേരി വീട്ടില്‍ പി.ഗിരീഷിന്റെ(48)പരാതിയില്‍ നാലുപേര്‍ക്കെതിരെ കണ്ണൂര്‍ റൂറല്‍ ജില്ലാ സൈബര്‍ക്രൈം പോലീസ് കേസെടുത്തു.രവികുമാര്‍, പാര്‍വതി, ഇസ്രായേലി കമ്പനിയായ ഇടോറോ, ലോകനാഥന്‍ എന്നിവരുടെ പേരിലാണ് കേസ്.
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കിത്തരാം എന്ന് പ്രലോഭിപ്പിച്ച് രവികുമാര്‍ ഗിരീഷിനെ വാട്‌സ്ആപ്പ് കോള്‍ വിളിച്ച് പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടര്‍ന്ന് മറ്റ് മൂന്ന് പ്രതികളുമായി ഒത്തുചേര്‍ന്ന് പണം തട്ടിയെടുക്കുകയായിരുന്നു.2026 ഫിബ്രവരി 26 മുതൽ മാർച്ച് 30 വരെയുള്ള തീയതികളിൽ 53,83,427 രൂപ പ്രതികൾ പറഞ്ഞ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18 തവണകളായി അയച്ചുകൊടുക്കുകയായിരുന്നു.

ഗിരീഷിന്റെ സൗത്ത് ഇന്ത്യൻ ബേങ്ക്, എസ്.ബി.ഐ അക്കൗണ്ടുകളിൽ നിന്നും സുഹൃത്ത് പ്രമോദിന്റെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്നുമാണ് പണം നൽകിയത്.റൂറൽ സൈബർക്രൈം പോലീസ് ഇൻസ്പെക്ടർ കെ.ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button