Uncategorized
വടക്കൻ പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിൽ; മൃതദേഹം അഴുകിയ നിലയിൽ

വടക്കൻ പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിൽ. മൃതശരീരങ്ങൾ സൂക്ഷിക്കാനാകാതെ ആശുപത്രി അധികൃതർ. ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയിലാണ് ഉള്ളത്. മൊബൈൽ ഫ്രീസറിലും തണുപ്പ് ലഭിക്കാത്തതായി പരാതി. മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയാണ്.




