Uncategorized
എൻ.എസ്.എസ്. കെ. യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

കൊട്ടിയൂർ: കൊട്ടിയൂർ എൻ.എസ്. എസ്.കെ യുപി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ബഹുമാന്യ മേജർ ലോക്പാൽ സിംഗ് (ഡി എസ് സി സെന്റർ കണ്ണൂർ ) പതാക ഉയർത്തി.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളെ സ്മരിക്കാനും ഭരണഘടന മൂല്യങ്ങൾ ഉയർത്തി പിടിക്കാനും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. പിറ്റിഎ പ്രസിഡന്റ് കെ എസ് രഘുനാഥൻ നായർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഹെഡ്മിസ്ട്രെസ് സുമിത ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മാനേജർ കെ സുനിൽകുമാർ, എം പി റ്റി എ പ്രസിഡന്റ് ഷംല അഷറഫ്, എസ് ആർ ജി കൺവീനർ ജിഷ റാണി ടീച്ചർ, സ്കൂൾ ലീഡർ അക്ഷിതി കെ ആർ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ ദേശസ്നേഹം ഉണർത്തുന്ന പരിപാടിയോടൊപ്പം പായസ വിതരണവും നടത്തി.




