Uncategorized

‘മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറിൻ്റെ മുഖം വരയ്ക്കാം, സമ്മാനം നേടാം’; വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് സ്‌പോണ്‍സര്‍ഷിപ്പുമായി ഉയർന്ന വിവാദത്തില്‍ വേറിട്ട പ്രതിഷേധത്തിനൊരുങ്ങി ഡിവൈഎഫ്‌ഐ. മുഖ്യമന്ത്രിയുടെ അജ്ഞാത സുഹൃത്തിന്റെ മുഖം വരക്കല്‍ മത്സരം നടത്തിയാണ് ഡിവൈഎഫ്ഐ പ്രതിഷേം സംഘടിപ്പിക്കുന്നത്. നാളെ സെക്രട്ടേറിയറ്റിന് സമീപമാണ് പ്രതിഷേധം നടത്തുക. ഒന്നാം സമ്മാനമായി എമര്‍ജന്‍സിലാമ്പും പ്രോത്സാഹന സമ്മാനം മെഴുകുതിരിയും നല്‍കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. നാളെ കേരളത്തിലെ മുഴുവന്‍ ബ്ലോക്ക് കേന്ദ്രത്തിലും സെക്രട്ടേറിയറ്റിന് മുന്‍പിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം വിജിന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോണ്‍സറുടെ മുഖം വരക്കാം സമ്മാനം നേടാം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും പ്രതിഷേധം നടത്തുക.

വി ഡി സതീശന്റെ അജ്ഞാതനായ സ്‌പോണ്‍സര്‍ ആരാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ എം വിജിന്‍ എംഎൽഎ ചോദിച്ചു. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘിച്ചെന്നും കേരളത്തില്‍ സ്‌പോണ്‍സര്‍മാര്‍ നിറഞ്ഞൊഴുകുന്ന സാഹചര്യമാണെന്നും എം വിജിന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ധിക്കാരിയായി മാറിയെന്നും വിജിന്‍ പറഞ്ഞു.

കേരളത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഈ സര്‍ക്കാരിന്റെ സുധാര്യതയും സത്യസന്ധതയും ഇല്ലാതായിരിക്കുകയാണ്. സ്പോണ്‍സര്‍മാർ നിറഞ്ഞൊഴുകുന്ന ഭരണമായി യുഡിഎഫിന്റെ ഭരണം മാറി. മുഖ്യമന്ത്രി കെ എം ഷാജിയെ ന്യായികരിക്കുന്നു. നിലപാട് പൂര്‍ണമായി അറബിക്കടലിലേക്ക് ചവിട്ടി താഴ്ത്തുന്നതാണ് കാണാന്‍ സാധിക്കുന്നത്. പിഎംശ്രീയെ നെഞ്ചിലേറ്റി നിലപാടുകളെ പൂര്‍ണമായി അറബിക്കടലിലേക്ക് ചവിട്ടി താഴ്ത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്’; വിജിൻ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button