23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മാമുക്കോയയുടെ മൃതദേഹം മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന്; സംസ്‌കാരം നാളെ
Uncategorized

മാമുക്കോയയുടെ മൃതദേഹം മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന്; സംസ്‌കാരം നാളെ


അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാത്രി പത്ത് മണി വരെയാണ് പൊതുദര്‍ശനം. രാത്രി ഭൗതികശരീരം വീട്ടിലേക്കെത്തിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. നാളെ രാവിലെ പത്ത് മണിയോടെ ആയിരിക്കും സംസ്‌കാരം നടക്കുകയെന്നും മേയര്‍ പറഞ്ഞു.കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. ഏപ്രില്‍ 24 ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ചികിത്സയിലിരിക്കെയായിരുന്നു വിയോഗം

Related posts

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ ശക്തമായി തുടരും

Aswathi Kottiyoor

ലോകകപ്പ് സെമി: ഓസീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇരു ടീമിലും മാറ്റം, മാക്‌സ്‌വെല്‍ തിരിച്ചെത്തി

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സെര്‍മോണിയൽ ഡ്രസ്സ് വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox