Uncategorized

വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് തീരില്ല, മറ്റു സംസ്ഥാനത്ത് നിന്ന് ഊർജം കിട്ടാനില്ല’: പവർകട്ടിൽ കൈമലർത്തി സണ്ണി ജോസഫ്

സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയിൽ കൈമലർത്തി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. പവർകട്ട് ഒറ്റയടിക്ക് തീരില്ലെന്നും മറ്റു സംസ്ഥാനത്ത് നിന്ന് ഊർജം കിട്ടാനില്ലെന്നും മന്ത്രിയുടെ പ്രതികരണം.കർണാടക മന്ത്രിയുമായി സംസാരിച്ചതായും അവിടെ നിന്നും വൈദ്യുതി കിട്ടാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. നടപടികൾ വേഗത്തിൽ ആക്കാൻ ശ്രമിക്കാമെന്നും ആണവനിലയങ്ങൾ സ്ഥാപിക്കുന്നത് ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനം അല്ലെന്നും ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും വൈദ്യുതി മന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയേയും സണ്ണി ജോസഫ് ന്യായീകരിച്ചു. പത്രങ്ങളിൽ കണ്ടത് മാത്രമേ അറിയൂ എന്നും കൂടുതൽ വിശദീകരണമറിയില്ലെന്നും മന്ത്രിയുടെ മറുപടി. അടിയന്തര സാഹചര്യം ആയിരുന്നു. അതുകൊണ്ടാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. മറ്റേ ഹെലികോപ്റ്റർ കരാർ കഴിഞ്ഞത് എല്ലാർക്കും അറിയാമല്ലോയെന്നും മുഖ്യമന്ത്രിയുമായി ഈ വിഷയത്തിൽ സംസാരിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.അതേസമയം, സർക്കാർ തുക ഉപയോഗിച്ചല്ല മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയെന്നും, ഒരു സ്വകാര്യ വ്യക്തിയാണ് യാത്രയ്ക്കായി വിമാനം സജ്ജമാക്കിയതെന്നുമായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button