21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ; മൂന്നു ദിവസമായി വെന്റിലേറ്ററിൽ.
Kerala

ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ; മൂന്നു ദിവസമായി വെന്റിലേറ്ററിൽ.

ഹൈദരാബാദ്∙ പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ ആശുപത്രയിൽ. വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളിൽ അണുബാധയുണ്ടായതിനാൽ ഇവയുടെ പ്രവർത്തനം തകരാറിലായി. 71കാരനായ താരം മൂന്നു ദിവസമായി ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200ൽ അധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രിൽ 20നാണ് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ശരത് ബാബു. Image. Instagram
1973ൽ സിനിമയിലെത്തിയ അദ്ദേഹം തെലുങ്കിനു പുറമേ മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Related posts

2025 ഓടെ കുഷ്ഠരോഗ നിർമാർജനം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കൊമ്പു കൊണ്ട് അവൻ മുൻഗ്ലാസിൽ ഒന്നു കോറി; മണത്തു, തൊട്ടു, മാറിനിന്നു’.

Aswathi Kottiyoor

ആറളം ഫാമിലെ കാട്ടാന അക്രമം – കളക്ടർ അടിയന്തിര യോഗം വിളിക്കണം – മരണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് താലൂക്ക് വികസനസമിതി യോഗം

Aswathi Kottiyoor
WordPress Image Lightbox