Uncategorized

കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ്ങിന്‍റെ സൗദി സന്ദർശനം; കാലാവസ്ഥാ വ്യതിയാനവും തൊഴിൽ സഹകരണവും ചർച്ച ചെയ്ത് ഇരുരാജ്യങ്ങൾ

റിയാദ്: കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള വഴികളും തൊഴിൽ മേഖലയിലെ സഹകരണവും സംബന്ധിച്ച് സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ഉയർന്നതല ചർച്ചകൾ നടന്നു. റിയാദിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിങ്, സൗദിയിലെ പ്രമുഖ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്.

സൗദി വിദേശകാര്യ സഹമന്ത്രിയും കാലാവസ്ഥാ വ്യതിയാന ദൂതനുമായ ആദിൽ അൽജുബൈറുമായിട്ട് നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും അവലോകനം ചെയ്തു. പരിസ്ഥിതി വിഷയങ്ങളിലെ പരസ്പര കാഴ്ചപ്പാടുകൾ പങ്കുവെച്ച അവർ, കാലാവസ്ഥാ വ്യതിയാനത്തിെൻറ ആഘാതങ്ങൾ ലഘൂകരിക്കാനുള്ള മാർഗങ്ങളും ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ നടപ്പാക്കുന്ന ശ്രമങ്ങളും സംരംഭങ്ങളും ചർച്ച ചെയ്യുകയുണ്ടായി.

ഇതിനുപുറമെ, തൊഴിൽ മേഖലകളിലെ പ്രധാന വിഷയങ്ങളും തൊഴിൽ വിപണി കൂടുതൽ ക്രമീകരിക്കുന്നതിനുള്ള നടപടികളും സൗദി മാനുഷിക വിഭവ സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽരാജ്ഹിയുമായി ചർച്ച ചെയ്തു. തൊഴിൽ വിപണിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ സംഭാവന നൽകുന്ന തരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ യോഗത്തിൽ താത്പര്യം പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button