Uncategorized

എൽഡിഎഫ് കാലത്ത് തയ്യാറാക്കിയ സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കാൻ സർക്കാർ ഉത്തരവ്

സംസ്ഥാനത്ത്‌ സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നതിനുള്ള ബിൽ പിൻവലിക്കാൻ സർക്കാർ ഉത്തരവ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തയ്യാറാക്കി നിയമസഭ പാസാക്കിയ ബില്ലാണ് പിൻവലിക്കുന്നത്. ബിൽ ഔദ്യോഗികമായി പിൻവലിക്കുക അടുത്ത നിയമസഭാ സമ്മേളനത്തിൽ ആയിരിക്കും. യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്ക് അനുസരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ ബിൽ അടുത്ത സഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബിൽ പിൻവലിച്ചതായി ഗവർണർ മുഖാന്തരം കേന്ദ്രസർക്കാരിനെ അറിയിക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button