മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക്; കോഴിക്കോട് വിഡി സതീശനായി പ്രകടനം നടത്താൻ പ്രവർത്തകർ

മുഖ്യമന്ത്രിപ്പോര് കോൺഗ്രസിൽ അതിരൂക്ഷമായി തന്നെ തുടരുകയാണ്. തെരഞ്ഞെടുപ്പിന് മുന്നേ സൈബർ ഇടങ്ങളിലും ഫ്ലെക്സ് ബോർഡിലും ഒതുങ്ങിയ മുഖ്യമന്ത്രിപ്പോര് ഇപ്പോൾ തെരുവിലേക്കും വ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയായി അവരവർക്ക് താത്പര്യമുള്ള നേതാക്കളെ പിന്തുണച്ച് കൊണ്ട് പ്രവർത്തകരും നേതാക്കളും രംഗത്തെത്തി.
വിഡി സതീശനും കെ സി വേണുഗോപാലിനും വേണ്ടി പ്രവർത്തകർ ചേരി തിരിഞ്ഞ് തർക്കിക്കുകയുെ ചെയ്തു. വി ഡി സതീശനായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രകടനങ്ങൾ നടന്നു. അതിൽ കെ സി വേണുഗോപാലിനെതിരേയും പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ചു. ഇന്ന് കോഴിക്കോട് വി ഡി സതീശൻ അനുകൂലികൾ പ്രകടനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതിനായി പ്രവർത്തകർ പോസ്റ്റർ ഉൾപ്പെടെ അടിച്ചിറക്കുകയും ചെയ്തിട്ടുണ്ട്. പട നയിച്ചവൻ നാട് നയിക്കുമെന്നും വിഡിഎസ് പ്രകടനമെന്നുമൊക്കെയാണ് പോസ്റ്ററിൽ ഉള്ളത്. കോഴിക്കോട് മുതലക്കുളം മുതൽ പാളയം വരെയാണ് പ്രകടനം നടക്കുക. ഇന്നലേയും കോഴിക്കോട് പ്രകടനം നടന്നിരുന്നു. വലിയ പ്രതിഷേധമാണ് വി ഡി സതീശൻ അനുകൂലികളുടെ ഭാഗത്തു നിന്നും കെ സി വേണുഗോപാലിനെതിരേയും രമേശ് ചെന്നിത്തലയ്ക്കെതിരേയുമൊക്കെ നടക്കുന്നത്




