Uncategorized

എക്സാലോജിക് കേസ്: ‘എഫ്ഐആർ ഇട്ടാൽ കുടുങ്ങുക മന്ത്രി ചെന്നിത്തലയും കൂട്ടരും’: എ.കെ ബാലൻ

സിഎംആർഎൽ-എക്സാലോജിക് കേസിൽ യുഡിഎഫിനെ രൂക്ഷമായി വിമർശിച്ച് എ കെ ബാലൻ. എക്സാലോജിക് കേസിൽ എഫ് ഐ ആർ ഇട്ടാൽ കുടുങ്ങുക മന്ത്രി രമേശ് ചെന്നിത്തലയും കൂട്ടരും ആയിരിക്കുമെന്ന് എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങൾ എഫ് ഐ ആർ ഇടാൻ വെല്ലുവിളിക്കുകയാണെന്നും. ഈ കേസിൽ വിജിലൻസുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞതായും എ കെ ബാലൻ വ്യക്തമാക്കി. പിണറായി വിജയനെ ലക്ഷ്യം വെച്ചുക്കൊണ്ടുള്ള ഇഡി-വിഡി നീക്കത്തേയും അദ്ദേഹം വിമർശിച്ചു. ആര് വിചാരിച്ചാലും പിണാറിയേയും കുടുംബത്തെയും തകർക്കാനാകില്ലെന്നും പിണറായി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമെന്നും എ കെ ബാലൻ വ്യക്തമാക്കി.

എക്സാലോജിക് കേസിനെ ആയുധമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും മകൾ വീണ ടിയ്ക്കുമെതിരെ വ്യാജ പ്രചാരണം നടത്തിയ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ് ഏറെ നാളായി യുഡിഎഫ്. എന്നാൽ, അത്തരം വ്യാജ പ്രചരണങ്ങളെയൊക്കെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഇക്കഴിഞ്ഞ ദിവസം സിഎംആർഎൽ സിഎഫ്ഒ സുരേഷ് കുമാർ മൊഴി പിൻവലിച്ചത്. തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കി കൊണ്ടാണ് സുരേഷ് കുമാർ കുമാറിന്റെ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button