Uncategorized

ഗുജറാത്തിൽ അമിതവേഗതയിൽ വന്ന കാർ തീർത്ഥാടകർക്കിടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം; വാഹനം തീയിട്ട് ജനം

സര്‍ബകാന്ത: ഗുജറാത്തിലെ ഹിമ്മത്‌നഗറില്‍ അമിതവേഗതയില്‍ വന്ന സ്‌കോര്‍പിയോ കാര്‍ തീര്‍ത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് രോഷാകുലരായ ജനം വാഹനം കത്തിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഹിമ്മത്‌നഗറിലെ ഡോള്‍ഗഡ്-പാട്യ ഹൈവേ ഇന്റര്‍സെക്ഷന് സമീപമാണ് സംഭവം നടന്നത്. തിരക്കേറിയ നാലുവരി പാതയിലൂടെ നടന്നുപോകുകയായിരുന്ന 12 തീര്‍ത്ഥാടകരെയാണ് വാഹനമിടിച്ചത്. പിന്നാലെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെയാണ് ജനക്കൂട്ടം കോപാകുലരാവുകയും വാഹനം കത്തിക്കുകയും ചെയ്തത്.

ഡ്രൈവറെ നാട്ടുകാര്‍ പിടികൂടുകയും ആക്രമിക്കുകയും ചെയ്തു. ഇയാള്‍ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. കാറിനുള്ളില്‍ നിന്ന് ഒരു ഒഴിഞ്ഞ മദ്യക്കുപ്പിയും ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button