Uncategorized
ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി റോഡിലേക്ക് തെറിച്ചുവീണു

തൃശൂർ: ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി റോഡിലേക്ക് തെറിച്ചുവീണ് അപകടം. തെക്കഞ്ചേരി സ്വദേശി ഫാത്തിമയാണ് തെറിച്ചുവീണത്. ഇന്ന് രാവിലെയാണ് സംഭവം.
ചാവക്കാട് തെക്കേ ബൈപാസ് വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഫാത്തിമയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളജിലെ വിദ്യാർഥിനിയായ ഫാത്തിമ, വളവ് തിരിയുന്നതിനിടെ ബസിൻ്റെ പുറകിലെ വാതിലിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.



