കാലടിയിലെ വിദ്യാർഥികളുടെ പരീക്ഷാ അനുമതി; വാദം കേൾക്കുന്ന തീയതി ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ തീരുമാനിക്കും

കാലടി സംസ്കൃത സർവകലാശാലാ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിനുള്ള അനുമതി ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ തീരുമാനിക്കും. ഈ ആഴ്ച തന്നെ വാദം കേൾക്കാമെന്നും ഹൈക്കോടതി.
വി സി സിസാ തോമസിന്റെ രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി 16 വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻ്ഡ് ചെയ്യപ്പെടുകയും പിന്നീട് മതിയായ അറ്റൻ്റൻസ് ഇല്ലെന്ന് കാട്ടി വി സി കോടതിയെ പറ്റിക്കുകയുമായിരുന്നു. ആദ്യം പരീക്ഷയ്ക്കുള്ള അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വി സി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. എന്നാൽ വിദ്യാർഥികൾ വീണ്ടും നിയമപോരാട്ടം തുടരുകയായിരുന്നു.
വിദ്യാർഥികൾ അവരുടെ പരീക്ഷയെഴുതാനുള്ള അവകാശത്തിന് വേണ്ടി കാലടി സർവകലാശാലയ്ക്ക് മുന്നിൽ നിരാഹാര സമരത്തിലാണ്. വലിയ ജനപിന്തുണയാണ് ഇതിനോടകം തന്നെ സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുൾപ്പെടെയുള്ള നേതാക്കൾ സമരപ്പന്തൽ സന്ദർശിച്ചിരുന്നു. നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിയിരുന്നു.




