Uncategorized
ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു

പാലക്കാട്: സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. ഒറ്റപ്പാലം ഈസ്റ്റ് മനിശേരിയിലാണ് അപകടം. പനമണ്ണ ഓം ശ്രീ നിവാസ് (കല്ലിങ്കൽ ) ശങ്കരനാരായണ(80)നാണ് മരിച്ചത്.റോഡ് മുറിച്ചു കടക്കുകയായിരുന്ന വയോധികനെ ബസ് ഇടിക്കുകയായിരുന്നു. പാലക്കാട് കുളപ്പുള്ളി പാതയിൽ ഈസ്റ്റ് മനിശേരിയിലായിരുന്നു അപകടം.




