Uncategorized
യാത്രയ്ക്കിടെ നെഞ്ചുവേദന; ബസ് ആശുപത്രിയിലേക്ക് തിരിച്ച് യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ജീവനക്കാർ

കോഴിക്കോട്: യാത്രക്കാരന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍. യാത്രക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിച്ചു. കുറ്റ്യാടി – കോഴിക്കോട് റൂട്ടിലെ യാത്രക്കിടെയാണ് യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ബസ്സ് നേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ ഡോക്ടര്‍ അശോകന്റെ നേതൃത്വത്തില്‍ യാത്രക്കാരന് ഹൃദ്രോഗമാണെന്ന് തിരിച്ചറിച്ചു. ആഞ്ജിയോപ്ലാസ്റ്റി ചെയ്ത് ജീവന് രക്ഷിക്കുകയായിരുന്നു. ഒമേഗ എന്ന ബസ്സിലെ ജീവനക്കാരാണ് സമയോചിതമായി ഇടപ്പെട്ടത്. ഫാത്തിമ ആശുപത്രിയിലെത്തിയ രോഗിക്ക് അടിയന്തിര ചികിത്സയും നല്കി.




