Uncategorized

പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറി വളപ്പിൽ ബിഹാർ സ്വദേശിയായ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി, 3 പേർ കസ്റ്റഡിയിൽ

കൊച്ചി: പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ ബിഹാർ സ്വദേശിയായ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി മുഹമ്മദ് ജാഹിർ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഓൾഡ് മൂവാറ്റുപുഴ റോഡിലെ അലീമ പൈവുഡ് ഫാക്ടറിയിലാണ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഫാക്ടറി വളപ്പിൽ ജാഹിറിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികളുമായി സംഘർഷമുണ്ടായിരുന്നതായി പറയുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button