Uncategorized

മണ്ഡല പുനഃർനിർണയ ബിൽ വീണ്ടും കൊണ്ടുവരാൻ ബിജെപി ശ്രമം; ഒക്ടോബർ 11ന് പാർലമെന്റ് പ്രത്യേക സമ്മേളനം വിളിക്കാൻ നീക്കം

ഒക്ടോബർ 11ന് പാർലമെന്റ് പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്രം നീക്കം. മണ്ഡല പുനഃർനിർണയ ബിൽ വീണ്ടും കൊണ്ടുവരാനാണ് ബിജെപി ശ്രമം. ഭരണഘടനാ ബിൽ പാസ് ആക്കാനുള്ള ഭൂരിപക്ഷം ഉണ്ടെന്ന കണക്കുകൂട്ടിലാണ് ബിജെപി. ടിഎംസിയിൽ നിന്ന് എൻസിപിയിൽ എത്തിയ എംപിമാരുടെ പിന്തുണ ഉറപ്പാകാനാണ് നീക്കം. ടിഎംസിയിലെ മൂന്നിൽ രണ്ട് എംപിമാരും പാർട്ടി വിട്ട സാഹചര്യത്തിൽ കൂറ് മാറ്റ വിരുദ്ധ നിയമം ബാധമാകില്ലെന്ന വിശ്വാസത്തിൽ ബിജെപി വീണ്ടും പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ ഒരുങ്ങുന്നത്.

പ്രത്യേക സമ്മേളനം വിളിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ ഓഫീസ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയെ സമീപിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ സമ്മേളനം വിളിക്കുന്നതിന് മുൻപ് സർവ്വകക്ഷി യോഗം ചേരണമെന്നും വ്യക്തമായ അജണ്ട പുറത്തുവിടണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button