Uncategorized

നാല് പെൺകുട്ടികളെ തലശ്ശേരിയിൽ സർക്കാർ ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായി; തിരച്ചിൽ

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിപ്പാലത്തെ സർക്കാർ ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയോടെയാണ് കാണാതായത്. ദിയ മുകുന്ദൻ, റിതിന, ഭാവന, വിസ്‌മയ എൻ.കെ. എന്നിവരെയാണ് കാണാതായത്.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുട്ടികൾക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് നടത്തുകയാണ്.കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497987207 (തലശ്ശേരി എസ്എച്ച്ഒ), 9497980879, 04902323352 (പോലീസ് സ്റ്റേഷൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button