Uncategorized

കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; യുവാവിന് കുത്തേറ്റു

കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിന് കത്രിക കൊണ്ട് കുത്തേറ്റു. കുറുവങ്ങാട് കാട്ടുവയൽ സ്വദേശി ഹഫ്സിറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരൻ അഫ്സലിനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിൽ വച്ചുണ്ടായ പെട്ടെന്നുള്ള തർക്കത്തിനൊടുവിൽ അഫ്സൽ കത്രിക ഉപയോഗിച്ച് ഹഫ്സിറിനെ കുത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

നെഞ്ചിനും വയറിനും ആഴത്തിൽ പരുക്കേറ്റ ഹഫ്സിറിനെ ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരുക്ക് അതീവ ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഹഫ്സിർ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൊയിലാണ്ടി പൊലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അക്രമത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button