Uncategorized

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ 11 വയസ്സുകാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി അപകടം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ
11 വയസ്സുകാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശി ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
പെരുമ്പടവ് – ചെറുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ‘ശ്രീനിധി’ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button