Uncategorized

ആറ് അവയവങ്ങള്‍ ദാനം ചെയ്ത് മാതൃക; പുതുജീവനേകാൻ സൈനികന്‍

തിരുവനന്തപുരം: അവയവദാനത്തിലൂടെ പുതുജീവനേകി സൈനികന്‍. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവിന്റെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, സ്‌കിന്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. ഒരു കിഡ്‌നി തിരുവനന്തപുരത്തുനിന്ന് പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഹിമാചല്‍പ്രദേശില്‍ നിന്ന് ലീവിന് നാട്ടിലെത്തിയതായിരുന്നു രാഹുല്‍. ഇതിനിടെയായിരുന്നു വിയോഗം.

തിരുവനന്തപുരം ഈഞ്ചക്കല്‍ എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ നിന്ന് ദാതാവിന്റെ വൃക്ക പുഷ്പഗിരി ആശുപത്രിയിലേക്കാണ് ആംബുലന്‍സിൽ എത്തിക്കുക. ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കി റോഡ് മാര്‍ഗം സുഗമമാക്കുന്നതിനായി പ്രത്യേക ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഹിമാചല്‍ പ്രദേശില്‍ ആര്‍മി ഉദ്യോഗസ്ഥനായിരുന്ന രാഹുല്‍ രാഹുല്‍ മുന്‍പ് കെ-സോട്ടോയില്‍ (K-SOTTO) മരണാനന്തര അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. രാഹുലിന്റെ അവയവങ്ങളുമായി പോകുന്ന ആംബുലന്‍സിന് യാത്ര സുഗമമാക്കാന്‍ പൊതുജനങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button