Uncategorized

ജോലി വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് യുവതി; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ശ്രീകൃഷണപുരം ഗ്രാമപഞ്ചായത്ത് 13 വാർഡ് രാഗം കോർണർ മെമ്പറും ഡിവൈഎഫ് ഐ നേതാവുമായ ചങ്ങ്തൊടിയിൽ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. ജോലിവാഗ്ദാനം നൽകി യുവതിയെ ചാത്തൻകുന്നിലെ പ്രതിയുടെ വീട്ടിൽവെച്ചും, വിവിധ സ്ഥലങ്ങളിലുമായി പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button