Uncategorized

പിഎയുടെ വീട്ടിൽ ഇഡി റെയ്ഡ്, പിടിച്ചത് 32 ലക്ഷവും സ്വർണവും; പിന്നാലെ കോൺ​ഗ്രസിലെ പദവികൾ രാജിവെച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഡെറാഢൂൺ: പേഴ്സണൽ അസിസ്റ്റന്റിന്റെ(പിഎ) വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ പദവികളിൽനിന്ന് രാജി പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് അം​ഗം, കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് തുടങ്ങിയ പദവികളാണ് അദ്ദേഹം രാജിവെച്ചത്. കോൺ​ഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്നരീതിയിൽ തന്റെ അടുത്ത അനുയായിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകാൻ ആ​ഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവെക്കുന്നതെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

2016-ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ‌(യു കെ എസ് എസ് സി) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹരീഷ് റാവത്തിന്റെ പിഎയായ ചന്ദൻ സിങ് ജീനയുടെ വീട്ടിലടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ് നടത്തിയത്. കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ ചന്ദൻസിങ് ജീനയുടെ വീട്ടിൽനിന്ന് 32 ലക്ഷം രൂപയും സ്വർണവും ആഡംബരവാച്ചുകളും ഇഡി പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ വിവാ​ദങ്ങളുണ്ടാക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഹരീഷ് റാവത്ത് പാർട്ടി പദവികളിൽനിന്ന് രാജിവെച്ചത്. അതേസമയം, തന്റെ പിഎയ്ക്കെതിരായ ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും വരുംദിവസങ്ങളിൽ സത്യം വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസും രാഹുൽ​ഗാന്ധിയും രാജ്യത്ത് അഴിമതിക്കെതിരേ പോരാടുകയാണ്. ഈ സമയത്ത് താനുമായി ബന്ധപ്പെട്ടവരിൽനിന്ന് പാർട്ടിയെ ക്ഷീണിപ്പിക്കുന്ന നടപടികളുണ്ടാകാൻ പാടില്ല. അതിനാലാണ് രാജിവെയ്ക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button