Uncategorized
ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു.

ഷാർജ: ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകൾ അഫീന റഹീം ആണ് മരിച്ചത്. 32 വയസ്സായിരുന്നു. അലനെല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യയാണ്. മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.




