Uncategorized
സ്വിറ്റ്‌സർലൻ്റിൽ വിനോദസഞ്ചാരികൾ പോയ ബസ് മറിഞ്ഞ് നിരവധി പേർ മരിച്ചു

സ്വിറ്റ്‌സർലൻ്റിലെ വിനോദസഞ്ചാരികൾ പോയ ബസ് മറിഞ്ഞ് നിരവധി പേർ മരിച്ചു. സൂഷ്, സെർനെസ് എന്നീ പ്രദേശങ്ങൾക്കടിയിലുള്ള മലയോര പാതയിലാണ് അപകടം നടന്നത്. ബസിൽ 48 യാത്രക്കാരാണ് ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഡച്ച് ടൂർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബസ് ആണ് മറിഞ്ഞത്. റിപ്പോർട്ടുകൾ പ്രകാരം എല്ലാവരും നെതർലൻഡ്സിൽ നിന്നുള്ളവരാണ്. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തകർക്കൊപ്പം ഹെലികോപ്റ്ററുകളും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളെ വിവരം അറിയിച്ചതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കുകൾ പുറത്തുവിടൂവെന്ന് പൊലീസ് വ്യക്തമാക്കി.




