Uncategorized

തലശ്ശേരിയിൽ ബസിനടിയിൽ പെട്ട് ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതര പരിക്ക്

തലശ്ശേരിയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ ബസിലിടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പാനൂർ പാത്തിപ്പാലം സ്വദേശി റിഷാലിനാണ് പരിക്കേറ്റത്. തലശ്ശേരി ചിറക്കര കെ.ടി.പി മുക്കിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

​റോഡിലൂടെ പോവുകയായിരുന്ന സ്‌കൂട്ടർ പെട്ടെന്ന് നിയന്ത്രണം വിട്ട് ഒരു ബസിലിടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരനും സ്കൂട്ടറും എതിർദിശയിൽ വന്ന മറ്റൊരു സ്വകാര്യ ബസിന്റെ അടിയിലേക്ക് പെട്ടുപോവുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും ചേർന്ന് റിഷാലിനെ ബസിനടിയിൽ നിന്നും പുറത്തെടുത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button