ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; സ്കൂൾ വിദ്യാർഥി മരിച്ചു

ആലപ്പുഴ: കായംകുളത്ത് ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ ആദിത്യൻ (16) ആണ് മരിച്ചത്. കായംകുളം കരിയിലക്കുളങ്ങരയിലായിരുന്നു അപകടം.വ്യാഴാഴ്ച രാവിലെ സ്കൂളിൽ പോകാനായി ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആദിത്യൻ ഡിവൈഡർ ചാടിക്കടക്കുമ്പോൾ ദേശീയപാതയിലൂടെ വന്ന കാറിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഉച്ചയോടെ ആയിരുന്നു അന്ത്യം. രാമപുരം ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.




