Uncategorized

ബ്രിക്സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്ക്ക് എന്ത് ഗുണം? താനൊരു ഒരു നേട്ടവും കണ്ടിട്ടില്ല: പി ചിദംബരം

ദില്ലി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പി ചിദംബരം. കഴിഞ്ഞ രണ്ടോ മൂന്നോ യോഗങ്ങളിൽനിന്ന് കാര്യമായ പ്രയോജനങ്ങളൊന്നും താൻ കണ്ടിട്ടില്ലെന്നും ചിദംബരം പറഞ്ഞു. 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ദില്ലി വേദിയാകാനിരിക്കെ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു പി ചിദംബരം.

ബ്രിക്സ്, ഷാങ്ഹായ് സഹകരണ സംഘടന (എസ്‍സിഒ), ജി20, ക്വാഡ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര കൂട്ടായ്മകളിൽ ഇന്ത്യ അംഗമാണെങ്കിലും, അതിൽ നിന്നെല്ലാം രാജ്യത്തിന് എന്ത് പ്രയോജനമാണ് ലഭിച്ചതെന്ന് ചിദംബരം ചോദിച്ചു. എത്ര പ്രസിഡൻ്റുമാരും പ്രധാനമന്ത്രിമാരും വരുന്നുണ്ടെന്ന് തനിക്കറിയില്ല. കഴിഞ്ഞ രണ്ടോ മൂന്നോ ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് കാര്യമായ നേട്ടങ്ങളോ ഫലങ്ങളോ ഉണ്ടായതായി കരുതുന്നില്ലെന്നും ചിദംബരം പറഞ്ഞു.

നമ്മൾ ബ്രിക്സിലും എസ്‍സിഒയിലും ജി20യിലും ക്വാഡിലുമൊക്കെ അംഗമാണ്. ഇതുകൊണ്ട് നമുക്ക് എന്ത് ഗുണമാണ് കിട്ടുന്നത്? തനിക്കൊന്നും കാണാൻ കഴിയുന്നില്ല. കഴിഞ്ഞ രണ്ടോ മൂന്നോ ഉച്ചകോടികളിൽനിന്ന് ഒരു നേട്ടവും കണ്ടില്ല. മുൻപ് നടന്ന ബ്രിക്സ് ഉച്ചകോടികൾ ചില പ്രയോജനങ്ങൾ നൽകിയിരുന്നുവെന്നും പി ചിദംബരം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button