Uncategorized
പാറശാലയിൽ ട്രെയിൻ എൻജിൻ പാളം തെറ്റി; അപകടം ട്രാക്കിലേക്ക് മണ്ണിടിഞ്ഞതിനെത്തുടർന്ന്

തിരുവനന്തപുരം: പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് ട്രെയിൻ എൻജിൻ പാളം തെറ്റി. ബിലാസ്പുർ – തിരുനെൽവേലി എക്സ്പ്രസിന്റെ എൻജിനാണ് അപകടത്തിൽപ്പെട്ടത്. എൻജിന്റെ നാലു വീലുകളാണ് ട്രാക്കിൽനിന്ന് തെന്നിമാറിയത്.പുലർച്ചെ രണ്ടോടെ നടന്ന അപകടത്തിൽ ആർക്കും പരിക്കില്ല. ഇതോടെ തിരുനെവേലി – നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പരശുറാം എക്സ്പ്രസടക്കം വൈകുമെന്നാണ് സൂചന. കനത്ത മഴയെത്തുടർന്നാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്. മണ്ണ് നീക്കാൻ ശ്രമം തുടരുകയാണ്.




