Uncategorized

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

ശ്രീനഗർ : ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം ആലാപനച്ചൊല്ലി പോര് രൂക്ഷമാകുന്നു. ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ ദേശീയ ഗീതം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഇരുപാർട്ടികളും തമ്മിലുള്ള വാഗ്വാദത്തിലേക്ക് വഴിതുറന്നിരിക്കുന്നത്.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയായിരുന്നുവെന്നും, കുറഞ്ഞപക്ഷം സ്വാതന്ത്ര്യസമര സേനാനികളുടെ ഓർമ്മകളെയെങ്കിലും മാനിക്കാമായിരുന്നുവെന്നുമായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ എക്സിലൂടെയുള്ള പരസ്യവിമർശനം.

എന്നാൽ, കോൺഗ്രസ് നേതൃത്വത്തിന്റെ ഈ പ്രസ്താവനയെ അതിരൂക്ഷമായ ഭാഷയിലാണ് നാഷണൽ കോൺഫറൻസ് പ്രതിരോധിച്ചത്. എത്ര വരികൾ ആലപിക്കണമെന്നും എവിടെ നിർത്തുണമെന്നും ആരും തങ്ങളെ പഠിപ്പിക്കേണ്ടെന്നും എൻ.സി വക്താവ് ബാഷിർ അഹമ്മദ് വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് കരുതി സ്വന്തം നയങ്ങളും നിലപാടുകളും ഘടകകക്ഷികൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button