Uncategorized

പന്തളത്ത് കാറിന്റെ ഡീസൽ ടാങ്കിന് മുകളിൽ നിർമ്മിച്ച രഹസ്യ അറയിൽ എംഡിഎംഎ കടത്ത്; കേസിൽ മൂന്നാം പ്രതിയായ യുവതി അറസ്റ്റിൽ

പന്തളം: കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് വൻതോതിൽ എംഡിഎംഎ കടത്തിയ കേസിൽ പന്തളം കടക്കാട് സ്വദേശി മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാൻ (29) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയാണ് ഷെബീന ഖാൻ. പിടിയിലായ മറ്റ് പ്രതികൾക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് വാങ്ങുന്നതിനും ലഹരി ഇടപാടുകൾക്കുമായി പണം അയച്ചു കൊടുത്തിരുന്നത് ഷെബീനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്
മെയ് 15-നാണ് കേസിനാസ്പദമായ വൻ ലഹരിവേട്ട പന്തളത്ത് നടന്നത്. കാറിൽ കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം എംഡിഎംഎയുമായി അടൂർ പറക്കോട് സ്വദേശി ഷംനാദ്, കോട്ടമുകൾ സ്വദേശി മുഹമ്മദ് ഷാൻ എന്നിവരെ പൊലീസും ഡാൻസാഫും ചേർന്ന് സാഹസികമായി പിടികൂടിയിരുന്നു. പന്തളം വലിയപാലത്തിന് സമീപം വെച്ചാണ് പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഡീസൽ ടാങ്കിന് മുകളിലായി നിർമ്മിച്ച പ്രത്യേക രഹസ്യ അറയ്ക്കുള്ളിലെ ബോട്ടിലിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ഈ ബോട്ടിൽ കട്ട് ചെയ്താണ് ലഹരിവസ്തു കണ്ടെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button