Uncategorized

കെഎസ്ഇബിയിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി ഉദ്യോ​ഗസ്ഥൻ, അന്വേഷിക്കാൻ ബോർഡ്

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ. കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയെന്നും മന്ത്രിയെ വിളിച്ചാൽ കറന്റ്‌ എപ്പോൾ വരുമെന്ന് അറിയാൻ കഴിയുമെന്നും ഉദ്യോ​ഗസ്ഥൻ പറ‍ഞ്ഞതായി മന്ത്രി തന്നെ വെളിപ്പെടുത്തി. മന്ത്രി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാൻ ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ സർക്കാരിന്റെ പ്രയാസം മനസ്സിലാക്കണം.

സോളാർ വൈദ്യുതി സംഭരിക്കാൻ സംവിധാനം ഇല്ല. ഒക്ടോബറിൽ ഒരു സ്റ്റോറേജ് പ്രവർത്തനം തുടങ്ങാൻ കഴിയും. വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാൻ സംവിധാനം ഉണ്ടാക്കും. നാളെ മുതൽ ഈ സംവിധാനം നിലവിൽ വരുമെന്നും കൃത്യമായ സമയം പറയാനാവില്ലെന്നും ഏകദേശം സമയം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button