Uncategorized

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; പുനലൂരില്‍ രേഖപ്പെടുത്തിയത് 37°C

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷതാപനില ഉയരുന്നു. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയര്‍ന്നത്. കൊല്ലം പുനലൂരില്‍ അന്തരീക്ഷ താപനില 37 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം സിറ്റിയില്‍ 35.4 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

പാലക്കാട് 35.2ഡിഗ്രി സെല്‍ഷ്യസ്, കോഴിക്കോട് സിറ്റി 35.1 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയുമാണ് അന്തരീക്ഷ താപനില. സംസ്ഥാനത്ത് ഇതുവരെ 28ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. വയനാടും ഇടുക്കിയുമാണ് ഏറ്റവും മഴക്കുറവ്. വയനാട് ജില്ലയില്‍ സാധാരണയേക്കാള്‍ 54ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കിയില്‍ 47 ശതമാനവും മഴക്കുറവ് ഉണ്ടായി.
അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മുന്നറിയിപ്പുള്ള ജില്ലകളില്‍ ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 4050 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാളെ (18-09-2026) ഇടുക്കി ജില്ലയിലും ശനിയാഴ്ച (19-09-2026) മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച (20-09-2026) കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button