Uncategorized

പണം കടം നൽകാത്തതിന്റെ വിരോധം, വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു; മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. കിടപ്പിലായ യുവാവിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐ ഫോൺ കവർന്ന മൂന്ന് പേരാണ് പിടിയിലായത്.തിരുവനന്തപുരം വലിയറത്തല സ്വദേശി ശ്രീഹരിയുടെ വീട്ടിലാണ് ചൊവ്വാഴ്ച വൈകുന്നേരം കവർച്ച നടത്തിയത്. സംഭവത്തിൽ ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെ പൊലീസ് പിടികൂടി. അസുഖ ബാധിതനായി കിടപ്പിലായിരുന്ന ശ്രീഹരിയോട് പ്രതികൾ പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള വിരോധമാണ് കവർച്ചയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

ലിബിൻ പോക്സോ ഉൾപ്പെടെ 5 കേസുകളിലും ആശിഷ് പത്തോളം കേസുകളിലും ആശിഷ് മെഡിക്കൽ കോളെജിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയ കേസിലും പ്രതിയാണ്. വീട്ടിൽ നിന്നും ഫോൺ കവർന്ന് മടങ്ങിയ പ്രതികളെ എടയ്ക്കോട് വെച്ച് നരുവാമൂട് പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോ‌ടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button