Uncategorized

ബം​ഗാളിൽ ക്രൈസ്തവർക്കെതിരെയുള്ള അക്രമം വ്യാപകം; വീടുകളിലെ പ്രാർത്ഥനായോഗങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് ക്രൈസ്തവ സഭകൾ

കൊൽക്കത്ത: ബംഗാളിലെ വിവിധ ജില്ലകളിൽ ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ വീടുകളിലെ പ്രാർത്ഥനായോഗങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് ക്രൈസ്തവ സഭകൾ. തുടർച്ചയായ അക്രമങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഹൗറയിലും സൗത്ത് 24 പർഗാനാസിൽ പൂർബ ബർധമാനിലും കഴിഞ്ഞ മാസം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിർബന്ധിത മതപരിവർത്തന നീക്കമാണ് സംഘർഷങ്ങൾക്ക് കാരണമെന്നാണ് ബംഗാൾ സർക്കാരിൻ്റെ നിലപാട്. ആക്രമണത്തിന് പിന്നിൽ സംഘപരിവാർ സംഘടനകൾ എന്നും ആരോപണമുയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button