ഏഷ്യൻ ഗെയിംസിൽ ഉന്നം തെറ്റാതെ ഇന്ത്യ; 10 മീറ്റർ എയർ പിസ്‌റ്റൾ മിക്‌സഡ് ടീം ഇനത്തിൽ സുരുചി- കമൽജീത് സഖ്യത്തിന് സ്വർണം

ഏഷ്യൻ ഗെയിംസിൽ വീണ്ടും സ്വർണം നേടി ഇന്ത്യ. 10 മീറ്റർ എയർ പിസ്‌റ്റൾ മിക്‌സഡ് ടീം ഇനത്തിലാണ് ഇന്ത്യയുടെ സുരുചി സിങ് – കമൽജീത് സഖ്യം ഈ നേട്ടം കൈവരിച്ചത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ സ്വർണം നേടുന്നത്. വനിതകളുടെ ക്രിക്കറ്റിലാണ് ഇന്ത്യ ആദ്യത്തെ സ്വർണം കരസ്ഥമാക്കിയത്.ഈ മികച്ച പ്രകടനത്തോടെ സുരുചി സിങും കമൽജീതും പുതിയ ഏഷ്യൻ റെക്കോഡും നേടി. യോഗ്യതാ മത്സരത്തിലും മികവ് പുലർത്താൻ ഈ ജോഡികൾക്ക് സാധിച്ചിരുന്നു. ഒടുവിൽ ഫൈനൽ മത്സരത്തിലും ഇരുവരും മികച്ച പ്രകടനം കാഴ്ചവെക്കുകയായിരുന്നു. 484.6 പോയിന്റ് നേടിയാണ് താരങ്ങളുടെ നേട്ടം.മത്സരത്തിൽ ദക്ഷിണ കൊറിയ വെള്ളി ഇറാൻ വെങ്കലവും നേടി. ദക്ഷിണ കൊറിയയുമായി 6 പോയിന്റിന്റെ വ്യത്യാസത്തോടെയായിരുന്നു ഇന്ത്യയ്ക്ക് സ്വർണം ലഭിച്ചത്. ദക്ഷിണ കൊറിയ 478 പോയിന്റോടെ വെള്ളി നേടിയപ്പോൾ 415. 8 പോയിന്റോടെ വെങ്കലം കരസ്ഥമാക്കുകയായിരുന്നു. അതേസമയം, 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും നേടി.




